അഹമ്മദാബാദ്∙ കോളജിലേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ പിക്കപ് ക്രെയിൻ ഇടിച്ച് ഒന്നാം വർഷ ബിഎസ്സി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. സിൽവർ ഓക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായ പ്രേരണ നിനാമ (19) ആണ് മരിച്ചത്. ......
30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്. ഇതുവരെ 87,68,160 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
500 രൂപയാണ് ടിക്കറ്റ് വില.......
40 വർഷത്തിലേറെയായി അരങ്ങില് സജീവമാണ്. 2018-ല് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മ വേഷത്തിലൂടെ ശ്രദ്ധേയയാണ്.
ദേശീയ-സംസ്ഥാന പുരസ്കാരങ്ങള് നേടിയിട്ടുണ്ട്.
കെ.ടി. ......
ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രത്യേക തീവ്രപരിശോധനയായ എസ്ഐആർ (Special Intensive Revision) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുള്ളിലും ഭിന്നതയ്ക്ക് കാരണമായതായി റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിഷനിൽ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും എസ്ഐആറുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങളിൽ പലതവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം.
കഴിഞ്ഞ പത്തുമാസത്തിനിടെ മാത്രം എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 14 തവണ ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ......
ബംഗളുരു: ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പതിനെട്ട് മാസത്തിലേറെയായി തുടരുന്ന ‘നമ്മ ഭൂമി, നമ്മ ഹക്കു’ സമരം, ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് അനിശ്ചിതകാല ഉപവാസ സത്യാഗ്രഹത്തിലേക്ക് മാറി. ......
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന് സമീപത്തെ ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽപ്പെട്ട കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായതായി കണ്ടെത്തൽ. വലിയശാല ദേവസ്വത്തിലെ സ്ട്രോങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളാണ് കാണാതായത്. ......
ദോഹ: സ്വകാര്യ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ആശ്വാസവുമായി ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും താനി ബിൻ അബ്ദുള്ള ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും കൈകോർക്കുന്നു. സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 'മനാറത്തുൽ ഇൽമ്' (Beacon of Knowledge) എന്ന പേരിൽ ആരംഭിച്ച സംയുക്ത മുൻകൈയിലൂടെ, സൗജന്യ/ഇളവ് ലഭിച്ച സീറ്റുകളിലെ വിദ്യാർത്ഥികളുടെ മറ്റ് ട്യൂഷൻ-സേവന ഫീസുകൾ ഇനി ഫൗണ്ടേഷൻ വഹിക്കും.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾസ് ആന്റ് കിന്റർഗാർട്ടൻസ് വിഭാഗം ഡയറക്ടർ ഡോ. ......
ന്യൂയോർക്ക്: ദോഹ ബാങ്കും പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെ.കെ.ആറും (KKR) തമ്മിൽ തന്ത്രപരമായ പങ്കാളിത്തത്തിനായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ഖത്തറിലെ യോഗ്യരായ നിക്ഷേപകർക്ക് കെ.കെ.ആറിന്റെ പ്രൈവറ്റ് മാർക്കറ്റ് തന്ത്രങ്ങളിലേക്കും നിക്ഷേപ അവസരങ്ങളിലേക്കും വഴിതുറക്കുന്നതിനാണ് ഈ കരാർ.
ന്യൂയോർക്കിൽ നടന്ന ഖത്തർ ഇക്കണോമിക് ഫോറം യു.എൻ.ജി.എ സ്പെഷ്യൽ എഡിഷൻ ചടങ്ങിൽ ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഫഹദ് ബിൻ ഫൈസൽ അൽ താനിയും കെ.കെ.ആർ മിഡിൽ ഈസ്റ്റ് പാർട്ണറും ചെയർമാനുമായ ഡേവിഡ് പെട്രേയസും (David Petraeus) ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
പ്രൈവറ്റ് ഇക്വിറ്റി, ഇൻഫ്രാസ്ട്രക്ചർ, ക്രെഡിറ്റ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ കെ.കെ.ആറിനുള്ള ആഗോള പരിചയസമ്പത്ത് ഖത്തറിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഫഹദ് പറഞ്ഞു. ......
മൈനിംഗ് ആൻ്റ് ജിയോളജി ചട്ടങ്ങളും, പരിസ്ഥിതി മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളും, നാഷണൽ ഗ്രീൻ ട്രിബ്യൂണലിൻ്റെ ഉത്തരവുകളും പൂർണ്ണമായി ലംഘിച്ചുകൊണ്ട് കോന്നി മഞ്ഞക്കടമ്പ് വാഴത്തോപ്പിൽ ജനവാസമേഖലയിൽ തുടങ്ങിയ പാറമടയുടെ പ്രവർത്തനം ഉടനടി നിർത്തിവെയ്ക്കാനും, സ്ഥാപനത്തിന് നൽകിയിട്ടുള്ള എല്ലാ അനുമതിയും, ലൈസൻസ്സുകളും റദ്ദ് ചെയ്യാനും ജില്ലാ ഭരണകൂടം ഉത്തരവിടണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തി ജനവാസ മേഖലയിൽ തുടങ്ങിയിട്ടുള്ള പാറമടയുടെ പ്രവർത്തനങ്ങൾ ദുരന്തനിവാരണ അതോറിറ്റിയും, ജിയോളജി -മലിനീകരണ വകുപ്പും സംയുക്തമായി നേരിട്ട് പരിശോധന നടത്തണം. ......